ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ദ്രാവിഡിന്റെ കാര്‍ ഗുഡ്‌സ് ഓട്ടോയുമായാണ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍ വെച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കണ്ണിങ്ഹാം റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ത്യന്‍ എക്‌സ്പ്രസ് ജങ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ട്‌സിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദ്രാവിഡിന്റെ കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെ ഓട്ടോ വന്ന് ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ദ്രാവിഡ് ഓട്ടോ ഡ്രൈവറോട് തര്‍ക്കിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
TAGS: BENGALURU | ACCIDENT
SUMMARY: Former Indian cricketer Rahul Dravids car met with accident
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865…
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഏപ്രിൽ 30 മുതലാണ് യുഎഇ,…
ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ചെന്നൈ നങ്കനല്ലൂർ സ്വദേശിനിയും 'ശ്രീ സായ്…
കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാമ്പസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരിക്ഷ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 99.18 % ശതമാനവും…
തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…