LATEST NEWS

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കി നാസിക് കോടതി

ഡല്‍ഹി: വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള അപകീര്‍ത്തി പരാര്‍മശവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മാനനഷ്ട കേസ് റദ്ദാക്കി. 2022ലെ ഭാരത് ജോഡോ യാത്രയിലെ പരാര്‍മശത്തെ തുടര്‍ന്ന് ‘നിര്‍ഭയ ഫൗണ്ടേഷന്‍’ എന്ന എന്‍ജിഒ ഡയറക്ടര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.

നാസിക് എസിജെഎം കോടതിയാണ് കേസ് റദ്ദാക്കിയത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. 2024 സെപ്തംബറില്‍ കോടതിയില്‍ ഹാജരാകാന്‍ രാഹുലിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കുകയും ഓണ്‍ലൈന്‍ ആയി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു.

പരാതിയില്‍ ലോക്കല്‍ പോലീസിനോട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരാതിയില്‍ പറഞ്ഞ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ല എന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. പരാതി നല്‍കിയ ആള്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

SUMMARY: Relief for Rahul Gandhi: Nashik court quashes defamation case against Savarkar

NEWS BUREAU

Recent Posts

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

7 minutes ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

16 minutes ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

8 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

9 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

9 hours ago

കടുത്ത ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

10 hours ago