മൊഹാലി: പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് നിരത്തി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് കണ്ടെത്തി. പഞ്ചാബിന് ജയിക്കാന്‍ 206 റണ്‍സ് ആണ് ആവശ്യം. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ച്വറിയാണ് രാജസ്ഥാനു മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്.
സഹ ഓപ്പണറും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരും ബാറ്റിങില്‍ തിളങ്ങി. 45 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം യശസ്വി 67 റണ്‍സെടുത്തു. സഞ്ജു 6 ഫോറുകള്‍ സഹിതം 26 പന്തില്‍ 38 റണ്‍സ് അടിച്ചു. റിയാന്‍ പരാഗ് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നു. ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് കളിയിൽ തിളങ്ങിയ മറ്റൊരു താരം. 12 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം ഹെറ്റ്‌മെയര്‍ 20 റണ്‍സെടുത്തു മടങ്ങി. ധ്രുവ് ജുറേല്‍ 5 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു.
TAGS: IPL | SPORTS
SUMMARY: Rajasthan royals gets huge score against Punjab
തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…