Categories: KERALATOP NEWS

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ളാദ് ജോഷി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ഇന്നു 11ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് 2 മണിക്ക് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദശ പത്രിക സമര്‍പ്പിച്ചിരുന്നു.

ഇന്നലെ രാവിലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരുന്നു. അറുപതുകാരനായ രാജീവ് ചന്ദ്രശേഖർ തൃശൂർ ദേശമംഗലം സ്വദേശിയാണ്. ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡി എയുടെ കേരള ഘടകം വൈസ് ചെയര്‍മാനായുംപ്രവര്‍ത്തിച്ച വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ.

നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ്‌ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. 2016 മുതല്‍2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച്‌ സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ലാണ് ബിജെപിയില്‍ ചേർന്നത്.

ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെപട്ടികയില്‍ 41-ാം സ്ഥാനം നേടിയ നേതാവാണ് രാജീവ് ചന്ദ്രശേഖർ. 2006-ല്‍ ജൂപ്പിറ്റർ ക്യാപിറ്റല്‍സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ 2014 വരെ ചെയർമാനായി പ്രവർത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ജൂപ്പിറ്റർ ക്യാപ്പിറ്റല്‍സിന് കീഴില്‍വരുന്ന മാധ്യമ സ്ഥാപനങ്ങളാണ്. 1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്.

ബിപി എല്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ടി പിജി നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ രാജീവ് ചിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി.

TAGS : RAJEEV CHANDRASEKHAR
SUMMARY : Rajeev Chandrasekhar is the BJP state president; Pralhad Joshi made the official announcement

Savre Digital

Recent Posts

മുൻ എംപി തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ: കേരള കോൺഗ്രസിന്റെ അതികായകരിൽ ഒരാളും മുൻ എം.പി.യുമായ കല്ലിശ്ശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ…

16 minutes ago

ബഷീർ- മനുഷ്യരിലൂടെ ലോകത്തെ ദർശിച്ച പ്രതിഭ: കെ. ഇ. എൻ

ബെംഗളൂരു: വലിയ ആശയവ്യവസ്ഥകളിലൂടെയോ അധികാരത്തിന്റെ കസേരകളിലൂടെയോ അല്ല, മനുഷ്യരുടെ നിത്യജീവിതത്തിലൂടെയാണ് വൈക്കം മുഹമ്മദ് ബഷീർ ലോകത്തെ കണ്ടതെന്ന് പ്രമുഖ ചിന്തകനും…

28 minutes ago

കുന്ദലഹള്ളി കേരളസമാജം കാവ്യസന്ധ്യ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം നടത്തിയ കവിതാരചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം വിതരണവും കവിതകളെക്കുറിച്ചുള്ള 'കാവ്യസന്ധ്യ' പരിപാടിയും സമാജം ഓഫീസില്‍ നടന്നു.…

33 minutes ago

സമന്വയ തിരുവാതിരദിനം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് സോമഷെട്ടി ഹള്ളി മാതൃസമിതിയുടെ നേതൃത്വത്തിൽ തിരുവാതിര ദിനം ആഘോഷിച്ചു..…

34 minutes ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

15 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

17 hours ago