രാമായണ മാസാചരണത്തിന് നാളെ തുടക്കം

ബെംഗളൂരു: ക്ഷേത്രങ്ങളും വീടുകളും ഭക്​തിസാന്ദ്രമാക്കി രാമായണമാസത്തിന്​ നാളെ തുടക്കമാകും. ഇനി 30​ ദിനങ്ങൾ വ്രതശുദ്ധിയോടെ രാമായണ പാരായണമാണ്. ബെംഗളൂരുവിലെ വിവിധ മലയാളി ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന രാമായണ പാരായണവും ആധ്യാത്മിക പ്രഭാഷണ പരമ്പരകളും ഒരുക്കിയിട്ടുണ്ട്.

🔘 കെഎൻഎസ്എസ് കരയോഗങ്ങള്‍

ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ നേതൃത്വത്തിൽ 2026 ജൂലൈ 17 കർക്കിടകം 1 മുതൽ ആദൃത്തെ അഞ്ച് ദിവസം രാവിലെ 9 മണി മുതൽ 11.30 വരെ കരയോഗം ഓഫീസിൽ വച്ച് രാമായണ പാരായണം നടത്തും. തുടർന്ന് കരയോഗം അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ വീടുകളിൽ വച്ചോ കരയോഗം ഓഫീസിൽ വച്ചോ പാരായണം നടത്തുന്നതാണ്. ആഗസ്റ്റ് 16 ന് (കർക്കിടകം 31) കരയോഗം ഓഫീസിൽ വച്ച് രാവിലെ 9 മണി മുതൽ നടത്തുന്ന പാരായണത്തോടുകൂടി ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണമാസാചരണം സമാപിക്കും. ഫോണ്‍: 8714966136

ഹലസൂരു കരയോഗവും മഹിളാവിഭാഗവും ചേർന്ന് ആഗസ്റ്റ് 2 ന് രാവിലെ 11 മണിയ്ക്ക് കരയോഗം ഓഫീസിൽ വച്ച്  രാമായണ പാരായണം നടത്തുന്നു. ഫോണ്‍: 9972330461
ബൊമ്മനഹള്ളി കരയോഗം മഹാവീർ മാർവൽ അപ്പാർട്ട്മെൻ്റിൽ വെച്ച്  26 ജൂലൈ ഞായറാഴ്ച രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെ സമ്പൂർണ രാമായണം പാരായണം നടത്തും. ഫോണ്‍: 9448477709
ബിദരഹള്ളി കരയോഗം 19 ന് രാവിലെ 9.30 മുതൽ കരയോഗം ഓഫീസിൽ വെച്ച് രാമായണം പാരായണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9980991661.
എം എസ് നഗർ കരയോഗം രാമായണ മസാരംഭമായ ജൂലൈ 17ന് കർക്കിടകം ഒന്നിന് കരയോഗം ഓഫീസിൽ രാമായണ പാരായണവും, സർവൈശ്വര്യ പൂജയോടെയും രാമായണ മാസാചരണത്തിന് തുടക്കമാകും. തുടർദിനങ്ങളിൽ കരയോഗാംഗങ്ങളുടെ ഭാവനങ്ങളിൽ വച്ചു പരായണവും, പൂജയും  നടക്കും. ഫോണ്‍: 8050508826
ചന്ദാപുര കരയോഗം മഹിളാ വിഭാഗം ദശമിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ മുതൽ കരയോഗം ഓഫീസിൽ വെച്ച് രാമായണ പാരായണം നടത്തപെടുന്നു.തുടർന്നുള്ള ദിവസങ്ങളിൽ കരയോഗം അംഗങ്ങളുടെ വീടുകളിലും രാമായണ പാരായണം ഉണ്ടായിരിക്കും.
ഹുസ്കൂർ അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് ജൂലൈ 26 നും കരയോഗം അംഗങ്ങളുടെ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍: 9845747563
ഇന്ദിരാനഗർ കരയോഗം രാമായണ മാസാചരണം കർക്കിടകം ഒന്നിനും, എല്ലാ ശനിയാഴ്ചകളിലും രാമായണ പാരായണം നടക്കും. ദിവസവും വൈകിട്ട് മൂന്നിന് ഓൺലൈനായും പാരായണം ഉണ്ടായിരിക്കും. ഫോണ്‍: 8296391737
ജയമഹൽ കരയോഗം മഹിളാവിഭാഗം ജ്യോതിയുടെ നേതൃത്വത്തിൽ 2026 ജൂലൈ 17 കർക്കിടകം 1 മുതൽ വൈകിട്ട് 5 മണിക്ക് കരയോഗം ഓഫീസിൽ വെച്ച് രാമായണ പാരായണത്തോടും ഭജനയോടും കൂടി രാമായണ മാസാചരണം  കരയോഗം അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ വീടുകളിൽ വച്ചോ കരയോഗം ഓഫീസിൽ വച്ചോ പാരായണം നടത്തുന്നതാണ്. ഫോണ്‍: 9972942117.
വൈറ്റ്ഫീൽഡ് കരയോഗം ഓഗസ്റ്റ് 8 ന് ഗോപാലൻ സ്പ്ലെൻഡർ അപ്പാർട്മെന്റ് കോംപ്ലക്സിന്റെ കമ്യൂണിറ്റി ഹാളിൽ രാവിലെ 6 മുതല്‍ 8 വരെ സമ്പൂർണ രാമായണ പാരായണം നടത്തും.ഫോണ്‍: 9900190530.
വിമാനപുര കരയോഗത്തില്‍ നാളെ മുതൽ രാമായണ മാസാചരണം ആരംഭിക്കും.18 ന് വൈകുന്നേരം 3 ന് മന്നം മെമ്മോറിയൽ ഹാളിൽ വിശേഷ പൂജയോടെ രാമായണ പാരായണത്തിന് തുടക്കം കുറിക്കും. ഫോണ്‍ 9482577865ൽ.

🔘 ജാലഹള്ളി അയ്യപ്പക്ഷേത്രം

നാളെ മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 7 മുതൽ രാമായണ പാരായണത്തിന് എൽ.രാജൻ എരുവ നേതൃത്വം നൽകുമെന്ന് ക്ഷേത്ര സമിതി ട്രസ്റ്റ് പി.വിശ്വനാഥൻ അറിയിച്ചു.

🔘 ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രം

നാളെ രാവിലെ 8.15ന് രാമായണ പാരായണത്തിന് മോഹനൻ നേതൃത്വം നൽകും. ഭഗവതി സേവ വൈകിട്ട് 7ന് ആരംഭിക്കും. ഫോൺ: 9480714276.

🔘 ജെസി നഗർ അയ്യപ്പക്ഷേത്രം

നാളെ വൈകിട്ട് 7ന് രാമായണ മാസാചരണം സ്വാമി ബോധസ്വരൂപാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 7 മുതൽ 8 വരെ രാമായണ പാരായണം, പ്രസാദ് ഊട്ട് എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 16ന് വൈകിട്ട് 7.30നു സർവൈശ്വര്യ പൂജയോടെ സമാപിക്കുമെന്ന് ജനറൽ സെക്രട്ടറി കെ.ശശികുമാർ അറിയിച്ചു. ഫോൺ: 080-23333352. വെബ്സൈറ്റ്: www.jcnagarayyappantemple.com

🔘 സമന്വയ

സമന്വയ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ നാളെ മുതൽ വൈകിട്ട് 6.30നു ഭവനങ്ങളിലും ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ രാമായണ പാരായണവും ഭജനയും ഉണ്ടായിരിക്കും. ഫോൺ: 7406472773.

🔘 സംഘമിത്ര

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന് സമീപത്തെ മുഖ്യകാര്യാലയത്തിൽ നാളെ രാവിലെ 9ന് പ്രസിഡന്റ് ആർ.ആർ.രവി വിളക്ക് തെളിയിക്കും. മോഹൻ നാരായണ മേനോൻ മുഖ്യപ്രഭാഷണം നടത്തും. വനിതാ വിഭാഗം ഭഗിനിയുടെ നേതൃത്വത്തിൽ രാമായണ പാരായണം ഉണ്ടായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വീടുകളിലും ഞായറാഴ്ചകളിൽ സമ്പൂർണ രാമായണ യജ്ഞങ്ങളും നടത്തും. സമാപന ദിനമായ ഓഗസ്റ്റ് 16ന് രാമായണോത്സവം നടത്തുമെന്ന് കൃഷ്ണകുമാർ കടമ്പൂർ അറിയിച്ചു. ഫോൺ: 9986984457, 9449435413.
SUMMARY: Ramayana Month begins tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ മന്ത്രി സണ്ണി ജോസഫ് തന്നെ തുടരും....

സുകുമാര കുറുപ്പാണെന്ന് വ്യാജപ്രചാരണം നേരിട്ട ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ...

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: അഗസ്റ്റിൻ സഹോദരന്മാര്‍ക്ക് കോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

കൊച്ചി: വിവാദമായ മുട്ടില്‍ മരമുറി കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് കോടതിയില്‍...

നേപ്പാള്‍ പ്രളയം: മരണസംഖ്യ 903 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു....

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തിറങ്ങിയാല്‍ വലിയനാശം; നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കാന്തപുരം

കൊച്ചി: സ്ത്രീകളെക്കുറിച്ച്‌ വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ....

അതിരപ്പിള്ളി-മലക്കപ്പാറ പാതയില്‍ ആംബുലൻസിന് നേരെ കാട്ടാന ആക്രമണം

വാല്‍പ്പാറ: മൃതദേഹം എത്തിച്ച്‌ മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി...

Related Articles

Popular Categories