ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ ട്രാക്കിലിറങ്ങും, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ട്രെയിനിന്റെ സർവീസ് ഉദ്ഘാടനം ചെയ്യും.

സോണിപത് റെയില്‍വേ സ്റ്റേഷനിലേക്കാണ് ട്രെയിനിന്റെ ആദ്യ യാത്ര. 89 കിലോമീറ്ററാണ് ഈ സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം. പ്രതിദിനം 356 കിലോമീറ്റര്‍ ട്രെയിന്‍ യാത്ര ചെയ്യും.10 കോച്ചുകളിലായി 2,600 പേര്‍ക്ക് ഈ ട്രെയിനില്‍ യാത്ര ചെയ്യാം. 682 സീറ്റുകള്‍ ട്രെയിനിലുണ്ട്. മറ്റ് രാജ്യങ്ങളിലെ ഹൈഡ്രജന്‍ ട്രെയിനുകളില്‍ മൂന്നോ നാലോ കോച്ചുകള്‍ വരെയേ ഉണ്ടാകാറുള്ളൂ. 110 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ സാധിക്കും. എന്നാല്‍ തുടക്കത്തില്‍ 75 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിനിന്റെ യാത്ര.

രാജ്യത്തെ ഹരിത റെയിൽ ഗതാഗത പദ്ധതികളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. ഡീസൽ എൻജിനുകൾക്ക് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ മലിനീകരണം വളരെ കുറവായിരിക്കും. ട്രെയിൻ ഓടുമ്പോൾ നീരാവി മാത്രമാണ് പുറത്തു വരിക.

ആധുനിക സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ട്രെയിൻ, കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ശുദ്ധമായ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ഗ്രീൻ എനർജി ദൗത്യത്തിലെ നിർണായക നേട്ടമായാണ് ഹൈഡ്രജൻ ട്രെയിൻ വിലയിരുത്തപ്പെടുന്നത്.

അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പഞ്ചാബിലെ ജലന്ധര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. കേരളത്തിലേത് അടക്കം 20 സംസ്ഥാനങ്ങളിലായി 75 അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,570 കോടി ചെലവിലാണ് ഈ സ്റ്റേഷനുകള്‍ നവീകരിച്ചത്. അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷനുകള്‍.
SUMMARY; India’s first hydrogen train to hit the track tomorrow, Prime Minister to flag off

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഴയില്‍ ബൈക്ക് തെന്നി കെ.എസ്.ആര്‍.ടി.സി. ബസിലിടിച്ചു; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലാ: കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു....

ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി, ചെലവുകൾ നോർക്ക വഹിക്കും

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന്...

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

Related Articles

Popular Categories