ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി രംഗത്ത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ ഡാൻസ് കോറിയോഗ്രാഫറായ ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് (ജാനി മാസ്റ്റർ) 21 കാരി റായ്‌ദുർഗ് പോലീസിൽ പരാതി നൽകിയത്. പല ലൊക്കേഷനുകളിലും വെച്ച് പലതവണ ലൈംഗികാതിക്രമം നടത്തിയെന്നും പീഡിപ്പിച്ചെന്നുമാണ് പരാതി.
സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. യുവതിയുടെ നസ്രിങ്കിയിലുള്ള വീട്ടിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. റായ്‌ദുർഗ് പോലീസ് എഫ്ഐആർ രേഖപ്പെടുത്തി.
അതേസമയം കേസിന്റെ തുടരന്വേഷണത്തിനായി റായ്‌ദുർഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കൈമാറി. മുൻപും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. 2024 ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു.
TAGS: RAPE | BOOKED
SUMMARY: Film Choreographer Jani Master Accused Of Sexual Assault
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…