തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഒരു കോടതിയും ഇതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ് രാഹുലിനും പോലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്.
ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് പരിഗണിച്ച അഡി. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.അനസ് തുടർവാദം ഇന്ന് നടത്താനായി മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താനായി ബെംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിരുന്നു. പത്ത് ദിവസമായി ഒളിവിൽ തുടരുന്ന ഒരു എം എൽ എയെ കേരള പോലീസിന് പിടിക്കാനാകാത്തത് വലിയ ചർച്ചയായിട്ടുണ്ട്.
SUMMARY: Rape case; Rahul Mangkuttathil’s anticipatory bail plea to be considered today
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…
തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…
തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ…
ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…
മലപ്പുറം: മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്. …
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ക്ഷേത്ര ദർശനത്തിന് പോയ കുടുംബത്തിന്റെ കാർ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. കല്‍വന്‍…