Categories: KERALATOP NEWS

റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ നീട്ടി. മുന്‍ഗണനാ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിംഗ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് തീയതി നീട്ടാന്‍ തീരുമാനിച്ചത്. ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ. വിജയന്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുമ്പോഴായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം.

മസ്റ്ററിംഗ് പൂർത്തിയാക്കിയത് : 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേർ (81.13%)1,33,92,566 PHH (പിങ്ക്) കാർ‍ഡ് അംഗങ്ങളിൽ 1,06,59,651 പേർ (79.59%)

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.
<BR>
TAGS : RATION CARD | MUSTERING  | KERALA
SUMMARY : Ration card mustering has been extended till October 25

Savre Digital

Recent Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…

5 minutes ago

കന്യാകുമാരിയില്‍ കാണാതായ മലയാളി സഹോദരിമാര്‍ കടലില്‍ മരിച്ചനിലയില്‍

കന്യാകുമാരി: കന്യാകുമാരിയില്‍ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരിമാരെ കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം കിടങ്ങൂർ കുരിക്കാട്ടില്‍ ആൻ ഫിലിപ്പ് (35), മീര…

19 minutes ago

തൃശൂരില്‍ യുവതിയെ ക‍ഴുത്തുഞെരിച്ചു കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. ആനക്കല്ല് തൃത്താമരശ്ശേരി ക്ഷേത്രത്തിനടുത്തായി കുന്നത്ത് വളപ്പില്‍ വീട്ടില്‍ ശിവപ്രസാദിന്റെ ഭാര്യ ഉണ്ണിമായ…

1 hour ago

സംവിധായകൻ മോശമായി പെരുമാറി; കുംഭമേള വൈറൽ താരത്തിന്റെ പരാതിയിൽ കേസെടുത്തു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…

2 hours ago

ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച്‌ കാതില്‍ കമ്മലിടും; വെല്ലുവിളിയുമായി പി വി അന്‍വര്‍

മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…

3 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…

3 hours ago