തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ വെള്ളിയാഴ്ച (ജൂലായ്-18) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കും.
കാസറഗോഡ്: കനത്ത മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ, കാസറഗോഡ് ജില്ലയിൽ വെള്ളിയാഴ്‌ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും നിശ്ചയിച്ച പ്രകാരം നടക്കും.
കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് വെള്ളിജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
വയനാട്: ജില്ലയിൽ വെള്ളിയാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടി, ട്യൂഷൻ സെന്റർ, മതപഠന ക്ലാസ്, സ്പെഷ്യൽ ക്ലാസ് എന്നിവയ്‌ക്ക് അവധിയായിരിക്കും. പിഎസ്‍സി പരീക്ഷകൾ, റസിഡൻഷൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല.
SUMMARY: Red alert; Holiday for educational institutions in three districts on Friday