ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റങ്ദൾ പ്രവർത്തകർ ആക്രമിച്ചു.
ജലേശ്വറിലെ ഇടവക വികാരി ഡോ. ലിജോ നിരപ്പലും ബാലസോർ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി.ജോജോയുമാണ് ആക്രമണത്തിനു ഇരയായത്. 70 പേരടങ്ങുന്ന ബജ്റങ്ദൾ പ്രവർത്തകരാണ് ആക്രമണം അഴിച്ചു വിട്ടത്. ചരമവാർഷികത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വൈദിക സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. ഇവർക്ക് ഗുരുതര പരുക്കേറ്റതായും വിവരമുണ്ട്.
ആക്രമണത്തെ അപലപിച്ച് സിബിസിഐ രംഗത്തെത്തി. വൈദികർക്കു സുരക്ഷ ഉറപ്പാക്കണമെന്നും വിശദ പ്രതികരണം പിന്നീട് നടത്തുമെന്നും സിബിസിഐ അറിയിച്ചു.
SUMMARY: Bajrang Dal members assault nuns and priests from Kerala over accusations of religious conversion in Odisha.