ബെംഗളൂരു: ഉത്തരകന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിച്ചു. കഴിഞ്ഞ നാല് ദിവസമായി അർജുനെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ അർജുൻ ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടെന്ന് തന്നെയാണ് കുടുംബം പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്. ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. എങ്ങനെ എങ്കിലും മോനെ പെട്ടെന്ന് കിട്ടണം, അഞ്ച് ദിവസമായി, ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് അർജുനിന്റെ അച്ഛൻ പറഞ്ഞു.
അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായതിനാലാണ് എൻഡിആർഎഫും പൊലീസും അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. തുടർന്ന്, 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരം കയറ്റിവന്ന ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചത്. ഈ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും. നേവി, പോലീസ്, എൻഡിആർഎഫ് ടീമുകൾ ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് സ്വദേശി അർജുനെ അങ്കോള-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായത്. നിലവിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
TAGS: KARNATAKA | LANDSLIDE
SUMMARY: Rescue operation for arjun to restart today
ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…
ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…