കണ്ണൂർ: വളപട്ടണത്തെ വന്‍ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘത്തെ നിയോഗിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴി ഉദ്യോഗസ്ഥ സംഘം എടുക്കും.
കാസറഗോഡ്, മംഗലാപുരം തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. അഷ്റഫിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ച പണവും സ്വര്‍ണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ച പോലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോയിരുന്നു.
എന്നാല്‍ പോലീസ് നായ സഞ്ചരിച്ച വഴിയിലെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. 19-ാം തീയതി മധുരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അഷ്റഫും കുടുംബവും തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
TAGS : KANNUR | ROBBERY
SUMMARY : Robbery in Kannur; A 20-member team has been appointed for the investigation
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…