തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമുള്ള അഭ്യൂഹം നിലനിന്നിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലായിരുന്നു റോബിന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
‘ഞാന്‍ ആരെ ഇഷ്ടപ്പെടണം, പിന്തുണക്കണം എന്നതെല്ലാം വ്യക്തിപരമായ കാര്യമാണ്. റോബിന്‍ സംഘിയാണ്, ചാണകമാണ്, ചാണകത്തില്‍ ചവിട്ടിയെന്നെല്ലാം ഒരുപാട് പേര് പറയുന്നതുകണ്ടു. വ്യക്തിപരമായ ഇഷ്ടമാണ്. എനിക്ക് ബിജെപിയില്‍ അംഗത്വമില്ല. ബിജെപിയെയും നരേന്ദ്രമോദിയെയും എനിക്ക് ഇഷ്ടമാണ്. ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളാണ് നരേന്ദ്രമോദി. പ്രചോദനമാണ്. ഞാനൊരു സംഘിയാണെന്ന് അഭിമാനത്തോടെ പറയുന്നു. നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നില്ലല്ലോ’, എന്നായിരുന്നു റോബിന്റെ പ്രതികരണം.
SUMMARY: Robin Radhakrishnan joins BJP
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…