മുംബൈ: മുംബൈയ്ക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് 18 റണ്‍സിന്റെ വിജയം.ആദ്യം ബാറ്റ് ചെയ്ത ആർസിബി നാല് വിക്കറ്റിന് 240 റൺസെടുത്തപ്പോൾ മുംബെെക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാനെ സാധിച്ചുള്ളൂ.
മുംബെെയുടെ മോശം ബൗളിങ് പ്രകടനമാണ് തിരിച്ചടിയായത്. അവസാന പന്തുകളില്‍ തകര്‍ത്തടിച്ച് അര്‍ധ സെഞ്ചറി നേടിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഒന്‍പതു സിക്സുകള്‍ ബൗണ്ടറി കടത്തിയ റുഥര്‍ഫോഡ് 31 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെനിന്നു. പക്ഷെ ഈ ഒറ്റയാള്‍ പോരാട്ടത്തിനും മുംബൈയെ വിജയിപ്പിക്കാനായില്ല.
റിയാന്‍ റിക്കിള്‍ട്ടണ്‍ (22 പന്തില്‍ 37) രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ രോഹിത്തിന് പേശി വലിവിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു.വൈകാതെ റിക്കിള്‍ട്ടണ്‍ മടങ്ങി.തിലക് വര്‍മയ്ക്ക് (1) തിളങ്ങാനായതുമില്ല.ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ(22 പന്തില്‍ 40), റയാന്‍ റിക്കിള്‍ട്ടന്‍ (22 പന്തില്‍ 37), സൂര്യകുമാര്‍ യാദവ് (22 പന്തില്‍ 33) എന്നിവര്‍ പൊരുതിനിന്നെങ്കിലും വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതു മുംബൈയ്ക്കു തിരിച്ചടിയായി.
സൂര്യകുമാര്‍ – ഹാര്‍ദിക് സഖ്യം 47 റണ്‍സ് ചേര്‍ത്ത് നേരിയ പ്രതീക്ഷ നല്‍കി.എന്നാല്‍ 13-ാം ഓവറില്‍ സൂര്യ മടങ്ങി.പിന്നാലെ ഹാര്‍ദിക്കും നമന്‍ ധിറും (1) കൂടാരം കയറി.റുതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്‌നര്‍ (8) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മുംബൈയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് സഹായിച്ചത്.ആര്‍സിബിക്കായി സുയാഷ് ശര്‍മ രണ്ടു വിക്കറ്റുകളും ജേക്കബ് ഡഫി, റാസിക് സലാം, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തു. 36 പന്തുകളില്‍ 78 റണ്‍സെടുത്ത ഫില്‍ സോള്‍ട്ടാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.
SUMMARY:IPL 2026: Royal Challengers Bangalore beat Mumbai Indians by 18 runs
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…