തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്.
ഈ സാമ്പത്തിക വർഷം ബജറ്റില്‍ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക് സഹായമായി നല്‍കി. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവഷത്തില്‍ നല്‍കിയത് 1543 കോടി രൂപയും.
SUMMARY: Rs 71.21 crore allocated for pension distribution to KSRTC