കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസില്‍ നാളെയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22നു പരിഗണിക്കും.
ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് കോടതി തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസില്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ടു ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടിരുന്നു.
SUMMARY: Sabarimala gold robbery: A. Padmakumar’s remand extended for 14 days














