തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികള്‍ കൊടുത്തു വിടാൻ തീരുമാനമെടുത്ത ദേവസ്വം ബോർഡിലെ അംഗമാണ് കെ പി ശങ്കരദാസ്.
സംഭവത്തില്‍, കൊല്ലം ജില്ലാ കോടതിയില്‍ ആണ് കെ.പി ശങ്കരദാസ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാൻ നിർദേശം നല്‍കിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് ലംഘിക്കപ്പെട്ടെന്നും ശങ്കരദാസ് കോടതിയെ അറിയിച്ചു. എ.പത്മകുമാറിനെയും എൻ.വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ശങ്കരദാസിനെ പ്രതി ചേർക്കാത്തത് എന്താണെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിക്കും. നിർണായക വിവരങ്ങള്‍ റിപ്പോർട്ടില്‍ ഉണ്ടെന്നാണ് സൂചന.
SUMMARY: Sabarimala gold theft case: KP Shankaradas seeks anticipatory bail














