ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു മല്ലേശ്വരത്തെ ഫ്ലാറ്റിൽ നിന്നും 150 ഗ്രാം സ്വർണം പ്രത്യേക അന്വേഷണ സംഘം പിടികൂടിയതയാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്.
സ്വർണ്ണത്തിൻ്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തുന്നുണ്ട്. സ്വര്‍ണാഭരണങ്ങളായി കണ്ടെത്തിയിട്ടുള്ള സ്വര്‍ണം ഏതെങ്കിലും തരത്തില്‍ ശബരിമലയില്‍ നിന്ന് കാണാതായ സ്വര്‍ണവുമായി ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം തുടരുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റ 476 ഗ്രാം സ്വര്‍ണം അന്വേഷണസംഘം കഴിഞ്ഞദിവസം തിരിച്ചെടുത്തിരുന്നു.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണസംഘം ഇന്ന് ചെന്നൈയിലെത്തി. പണിക്കൂലിയായി നല്‍കിയ 109 ഗ്രാം സ്വര്‍ണം തിരിച്ചെടുക്കുന്നതിനായി സ്മാര്‍ട് ക്രിയേഷന്‍സില്‍ അന്വേഷണസംഘം പരിശോധന നടത്തി. സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് വാഹനങ്ങളിലായാണ് അന്വേഷണസംഘം എത്തിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്.
SUMMARY: Sabarimala Gold Theft; Gold recovered from Unnikrishnan Potti’s Bengaluru flat














