തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങള് പൂർത്തിയാക്കി. മണ്ഡലപൂജ കാലത്ത് 461 ബസുകളും മകരവിളക്ക് സമയത്ത് 561 ബസുകളുമാണ് ആദ്യഘട്ടത്തില് സർവീസ് നടത്തുക. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതല് ബസുകള് ലഭ്യമാക്കാനും ലീസ് വ്യവസ്ഥയില് വാഹനങ്ങള് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പമ്പ-നിലയ്ക്കല് ചെയിൻ സർവീസുകള്ക്ക് പുറമെ ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രല്, എറണാകുളം, തൃശൂർ ഉള്പ്പെടെ സംസ്ഥാനത്തെ വിവിധ പ്രമുഖ കേന്ദ്രങ്ങളില് നിന്ന് പ്രത്യേക സർവീസുകള് ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തില് നിലയ്ക്കലില് 180 ബസുകളും മകരവിളക്ക് ഘട്ടത്തില് 220 ബസുകളും സർവീസിനായി വിന്യസിക്കും.
SUMMARY: Sabarimala Pilgrimage: KSRTC Announces Special Services
















