ഇടുക്കി: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ മാതാവ് അന്തരിച്ചു. ത്രേസ്യാമ്മ (90)യാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാലിന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
റൂറല്‍ ഡെവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക ഭാര്യയുടെ ചികില്‍സക്കായി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാല്‍ സാബു ആത്മഹത്യ ചെയ്തിട്ട് അധികദിവസമായിട്ടില്ല. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്നും ആതമഹത്യാകുറിപ്പില്‍ സാബു ആരോപിച്ചിരുന്നു. സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഭീഷണി സന്ദേശവും പുറത്ത് വന്നിരുന്നു.
TAGS : LATEST NEWS
SUMMARY : Sabu’s mother died in Kattappana
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…
ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…
ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…
ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി…