ബെംഗളൂരു: മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര വരെയുടെ 3.14 കിലോമീറ്റർ പാതയിൽ സുരക്ഷ പരിശോധന ഒക്ടോബറിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഒക്ടോബർ 3, 4 തീയതികളിലാണ് പരിശോധന നടത്തുക. സുരക്ഷാ പരിശോധനകൾ വിജയകരമായാൽ ഒക്ടോബർ അവസാനത്തോടെ ഈ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) എ.എം. ചൗധരിയുടെ മേൽനോട്ടത്തിലാകും പരിശോധന നടക്കുക.
സ്റ്റേഷനുകളിലെ ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, ട്രാക്ഷൻ, വയഡക്ട്സ്, ഗർഡറുകൾ, ട്രെയിൻ സെറ്റുകൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധനയിൽ ഉൾപ്പെടും. 25 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. സുരക്ഷ പരിശോധന സംബന്ധിച്ച് ബിഎംആർസിഎൽ ഓഗസ്റ്റ് ഏഴിന് സിഎംആർഎസിനെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് സിഎംആർഎസ് പദ്ധതികളുടെ രേഖകൾ ഉൾപ്പെടെ പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഒക്ടോബർ മാസത്തോടെ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: Safety inspection at Nagasandra – madavara metro route in october
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…