ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. ഇതോടെ നഗരത്തിലെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഗതാഗതത്തിനാണ് അംഗീകാരം ലഭിക്കുന്നത്. ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ. നിലവിൽ 19 കിലോമീറ്ററിലായി 16 സ്റ്റേഷനുകളാണുള്ളത്. ആറ് കോച്ചുകൾ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ 2024 ഫെബ്രുവരി 14 ന് ചൈനയിൽ നിന്ന് എത്തിയിരുന്നു.
റെയിൽവേ മന്ത്രാലയം റോളിംഗ് സ്റ്റോക്കും സിഗ്നൽ പരിശോധനകളും അംഗീകരിച്ചാൽ നമ്മ മെട്രോ ഏപ്രിലിൽ നാല് ട്രെയിനുകൾ ഉൾപ്പെടുന്ന യെല്ലോ ലൈൻ തുറന്നേക്കും. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉൾപ്പെടെ 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സിആർആർസി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് നേടിയത്. ഡ്രൈവറില്ലാ ട്രെയിൻ സർവീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്ത പരിശോധനകൾക്ക് വിധേയമാക്കും.
കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾ നടത്തും. ഈപരിശോധനകൾ ഉൾപ്പെടെയാണ് 37-ഓളം പരിശോധനകൾ പൂർത്തിയാകുക. ട്രാക്കുകളിലെ ബലം ഉറപ്പാക്കുന്നതിനായി മെയിൻലൈൻ പരിശോധനയുമുണ്ടാകും. സിഗ്നലിംഗ്, ടെലികോം, പവർ സപ്ലൈ സിസ്റ്റങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യും. യാത്രക്കാർ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും.
TAGS: BENGALURU
SUMMARY: Safety inspection at namma metro yellow line completed
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…
കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…