ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ കീഴ്ഘടകങ്ങളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന യാത്രയിൽ ഉടനീളം വാഹന അകമ്പടിയോടെയാണ് പ്രവർത്തകർ അനുഗമിക്കുന്നത്. കാസറഗോഡ് കുനിയയിൽ ഡിസംബർ 28 ന് ജാഥസമാപിക്കുന്നത് വരെ എസ്.വൈ. എസ് ജനറൽ സെക്രട്ടറി പി എം. അബ്ദുൽ ലത്തീഫ് ഹാജിയുടെ നേതൃത്വത്തിലുള്ള സംഘം അണിചേരും.
ശംസുദ്ധിൻ സാറ്റലൈറ്റ്, ഷാജൻ സി.എച്ച്, അർശദ് വി.സി, മഖ്സൂദ് രാമന്തളി, സാദിഖ് യഹിയ, ഫാറൂഖ് മജിസ്റ്റിക്, ശമീം എം.എ, റഫീഖ് കിൻയ, അബ്ദുൽ ലത്തീഫ് ഫഖറുദ്ധീൻ തുടങ്ങിയവരും ജാഥയെ അനുഗമിക്കുന്നുണ്ട്.














