ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. ഓഗസ്റ്റ് 31ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നതായി റെയിൽവേ ബോർഡ് അറിയിച്ചു.
34 വർഷത്തിലേറെയായി സതീഷ് കുമാർ റെയിൽവേയിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്‌ക്ക് അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പറഞ്ഞു. 2022 നവംബർ 8 ന് അദ്ദേഹം നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേറ്റു.
ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഎൻഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓപ്പറേഷൻ മാനേജ്മെൻ്റിലും സൈബർ ലോയിലും ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. 1988 മാർച്ചിലാണ് ഇന്ത്യൻ റെയിൽവേയിൽ സതീഷ് കുമാർ സേവനം ആരംഭിക്കുന്നത്.
TAGS: NATIONAL | INDIAN RAILWAY
SUMMARY: Satish kumar takes charge as chairman for Railway board
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…