വിനായക് ദാമോദര്‍ സവർക്കർക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയെന്ന കേസില്‍ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് ലഖ്നോ കോടതി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയില്‍ വെച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്.
ലഖ്നോ അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴയിട്ടത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് പെൻഷൻ പറ്റിയിരുന്നെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വാർത്തസമ്മേളനത്തില്‍ വിതരണം ചെയ്തെന്നും കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് കേസ്.
കേസില്‍ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറില്‍ ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി സമൂഹത്തില്‍ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്.
TAGS : RAHUL GANDHI
SUMMARY : Savarkar defamation case; Court fines Rahul Gandhi Rs 200
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…