Monday, December 22, 2025
14.6 C
Bengaluru

പള്ളിയിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെ; സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി

ബെംഗളൂരു: മുസ്ലിം പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റക്കാരമാകുന്നത് എങ്ങനെയെന്ന് കർണാടക സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. പള്ളിക്കുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് കുറ്റമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മസ്ജിദ് പരിസരത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയ സെപ്റ്റംബര്‍ 13ലെ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരെങ്കിലും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ അത് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസിലാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. ഇതുകൂടാതെ, മുസ്ലീം പള്ളിക്കുള്ളില്‍ ജയ് ശ്രീറാം വിളിച്ച പ്രതികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന കാര്യത്തിലും സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിനോട് പ്രതികരണം തേടി.

പ്രതികളെ തിരിച്ചറിയുന്നതിന് മുമ്പ് സിസിടിവിയോ മറ്റേതെങ്കിലും തെളിവുകളോ പരിശോധിച്ചിട്ടുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഹിന്ദു-മുസ്ലിംകള്‍ സംസ്ഥാനത്ത് സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ എന്താണ് ഹര്‍ജിയുടെ പ്രധാന്യമെന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് 2025 ജനുവരിയില്‍ വീണ്ടും പരിഗണിക്കും.

TAGS: KARNATAKA | SUPREME COURT
SUMMARY: SC seeks explanation from state govt on plea against hailing jai sriram in masjid

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലീഗ് ഓഫീസിനു നേരെ ആക്രമണം; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ്...

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ...

സന്നിധാനത്തിന് സമീപം തീര്‍ഥാടന പാതയില്‍ കാട്ടാന

പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്....

ഇടുക്കിയില്‍ അനധികൃതമായി നിര്‍മ്മിച്ച ഗ്ലാസ് ബ്രിഡ്ജിന് സ്റ്റോപ്പ് മെമ്മോ നല്‍കി ജില്ല കളക്ടര്‍

ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന്...

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം...

Topics

അടിയന്തര അറ്റകുറ്റപ്പണി; മെട്രോ യെല്ലോ ലൈനിൽ ഇന്ന് സർവീസുകൾ തുടങ്ങാൻ വൈകും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ പാതയിൽ അടിയന്തര അറ്റകുറ്റപ്പണിയും സിസ്റ്റം അപ്‌ഗ്രഡേഷനും...

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

Related News

Popular Categories

You cannot copy content of this page