ന്യൂഡല്‍ഹി: ഡൽഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരംഗം രൂക്ഷമായതോടെ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.. ഉയര്‍ന്ന താപനില 45 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ഏഴു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച ഡല്‍ഹിയിലെ 10 കേന്ദ്രങ്ങളില്‍ 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുങ്കേഷ്പൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 46.08 ഡിഗ്രി സെല്‍ഷ്യസ്. അടുത്ത ഒരാഴ്ച കൂടി കനത്ത ചൂട് തുടരുമെന്നും, ചിലയിടങ്ങളില്‍ സാധാരണയില്‍ നിന്നും ഒരു ഡിഗ്രി മുതല്‍ രണ്ടു ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ഉപരിതല കാറ്റും ഭാഗികമായി മേഘാവൃതമായ ആകാശത്തിനും സാധ്യതയുണ്ടെന്ന് വകുപ്പ് പ്രവചിക്കുന്നു.
കാലാവസ്ഥാ ഉദ്യോഗസ്ഥർ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവരുൾപ്പെടെ “ദുർബലരായ ആളുകൾക്ക് അതീവ പരിചരണം” ഉറപ്പാക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. “ചൂട് എക്സ്പോഷർ ഒഴിവാക്കുക, തണുപ്പ് നിലനിർത്തുക. നിർജ്ജലീകരണം ഒഴിവാക്കുക.” എന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.
വാഷിങ്ടൺ: യുഎസിലെ അലാസ്കാ തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും…
ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ അനുവദിച്ചു. കാൽകെരെ തടാകത്തിനാണ് കൂടുതൽ തുക അനുവദിച്ചത്.…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ സ്വതന്ത്ര ഏജൻസിയുടെ സുരക്ഷാ പരിശോധന ഉടൻ നടക്കുമെന്ന് ബിഎംആർസി അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കരട് വോട്ടർ പട്ടിക 21ന് പ്രസിദ്ധീകരിക്കും. വാർഡ് പുനർവിഭജനത്തിനുശേഷം നടക്കുന്ന തി രഞ്ഞെടുപ്പാണിത്. പുതിയ…
ബെംഗളൂരു : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ ചിലയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി വിതരണം മുടങ്ങുമെന്ന്.ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട്…
കോഴിക്കോട്: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ…