KERALA

രണ്ടാം വര്‍ഷ പി.യു. പരീക്ഷ ഫലം പ്രഖ്യാപിച്ചു; 86.48% റെക്കോർഡ് വിജയം

ബെംഗളൂരു: 2026 ലെ രണ്ടാം പി.യു.സി (ക്ലാസ് 12) ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്ലാ സ്ട്രീമുകളിലുമായി ആകെ 6,32,200 വിദ്യാർഥികൾ പരീക്ഷ എഴുതി, അതിൽ 5,46,698 വിദ്യാർഥികൾ വിജയിച്ചു. മൊത്തം വിജയശതമാനം 86.48 ശതമാനമാണ്. കഴിഞ്ഞ വർഷം 73.45 ശതമാനമായിരുന്നു. 13.04% വര്‍ധനവാണ് ഇത്തവണ കൈവരിച്ചത്.

സയൻസ് വിഭാഗത്തില്‍ 91.69 ശതമാനം വിദ്യാര്‍ഥികളും കൊമേഴ്‌സ് 88.04 ശതമാനവും ആർട്‌സ് 72.86 ശതമാനവും വിജയിച്ചു. പെൺകുട്ടികൾ ഇത്തവണ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ആൺകുട്ടികൾ: 2,78,458 പേർ പരീക്ഷ എഴുതി, 2,32,928 പേർ വിജയിച്ചു (83.65%) പെൺകുട്ടികൾ: 3,52,742 പേർ പരീക്ഷ എഴുതി, 3,13,770 പേർ വിജയിച്ചു (88.70%).

വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളായ karresults.nic.in, kseab.karnataka.gov.in എന്നിവയിലും ഡിജിലോക്കറിലും ഫലങ്ങൾ പരിശോധിക്കാം.

ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 28 ന് ആരംഭിച്ച് 2026 മാർച്ച് 17 ന് അവസാനിച്ചു. എല്ലാ ദിവസങ്ങളിലെയും പരീക്ഷ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഒറ്റ ഷിഫ്റ്റിലാണ് നടന്നത്.
SUMMARY: Second year PUC results declared; record 86.48% pass rate

NEWS DESK

Recent Posts

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

6 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

6 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

7 hours ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

7 hours ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

7 hours ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

7 hours ago