ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന 19-കാരനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. പ്രതി നിലവിൽ ഒളിവിലാണ്.
സംഭവസമയത്ത് പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. ഒരു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട 19 വയസ്സുകാരനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അതേ സമയം പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വിശദാംശങ്ങൾ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഗൗരവമേറിയ വിഷയമായതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ കേസ് പഠിക്കാൻ നിയോഗിച്ചു. കൊലപാതകത്തിന് പിന്നിൽ മോഷണശ്രമമാണോ അതോ വ്യക്തിപരമായ മുൻവൈരാഗ്യമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
SUMMARY: Senior civil servant’s daughter found murdered in Delhi; search underway for former employee
മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…
കാസറഗോഡ്: കാസറഗോഡ് പതിനേഴുകാരനെ 36-കാരി ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരൻ്റെ പരാതിയിൽ 36…
പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്.…
കൊച്ചി: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം…
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.…