കൊച്ചി: വെടിമരുന്നിന് തീപിടിച്ച് തൃശൂരിലുണ്ടായ ദാരുണമായ സംഭവത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ അഞ്ചു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഈ ദുരന്തത്തില്‍ പെട്ടവരുടെ വിയോഗം വ്യക്തിപരമായ ഒന്നായാണ് കാണുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം പ്രയാസകരമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങളോടൊപ്പമാണ് എന്‍റെ ചിന്തകള്‍. വാക്കുകള്‍ക്ക് അവരുടെ ദുഃഖം ലഘൂകരിക്കാനാവില്ലെന്ന് അറിയാം, എങ്കിലും ഈ ചെറിയ സഹായം അവര്‍ക്കൊരു കൈത്താങ്ങാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ പരസ്‌പരം താങ്ങായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക അധികാരികളുമായി സഹകരിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറാനുള്ള നടപടികള്‍കല്യാണ്‍ജൂവലേഴ്‌സ് സ്വീകരിക്കും. ടി. എസ് കല്യാണരാമൻ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും തൃശൂരിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
SUMMARY: Mundathikode accident: T.S. Kalyanaraman announces financial assistance of Rs. 5 lakh each to the families of the deceased
മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…
കാസറഗോഡ്: കാസറഗോഡ് പതിനേഴുകാരനെ 36-കാരി ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരൻ്റെ പരാതിയിൽ 36…
പത്തനംതിട്ട: ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ജില്ലാ കളക്ടർ. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും ട്യൂഷൻ…
ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്.…
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ ഇറാന്റെ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു.…