Categories: NATIONALTOP NEWS

മണിപ്പൂരില്‍ ഭൂകമ്പ പരമ്പര

മണിപ്പൂരില്‍ തുടർച്ചയായി 3 ഭൂചലനങ്ങൾ. ഇതില്‍ ഏറ്റവും ശക്തമായ പ്രകമ്പനത്തിന് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

 

ചുരാചന്ദ്പൂർ ജില്ലയിലാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. പുലർച്ചെ 1.54 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇവിടെയുണ്ടായത്. പിന്നാലെ നോണി ജില്ലയിൽ പുലർച്ചെ 2.26ന് 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി.

പിന്നാലെ ചുരാചന്ദ്പൂരിൽ രാവിലെ 10.23ന് ‍വീണ്ടും ഭൂകമ്പമുണ്ടായി.

 

റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമായിരുന്നു ഇതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചത്. അതേസമയം ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

<Br>

TAGS: EARTHQUAKE, MANIPPUR,

SUMMARY: Series of earthquakes in Manipur; Three aftershocks of magnitude 5.2 felt

Savre Digital

Recent Posts

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

1 minute ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

55 minutes ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

2 hours ago

കാമ്പസുകളിലെ രാഷ്ട്രീയം; പ്രത്യേക സമിതിയെ നിയോഗിച്ച് കര്‍ണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…

2 hours ago

കടുവയെ പിടികൂടി

ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…

3 hours ago

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…

3 hours ago