Monday, July 21, 2025
22.9 C
Bengaluru

തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ മുലുഗു ചൽപാക വനമേഖലയിൽ തെലങ്കാന പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പുലർച്ചെ 5.30 ഓടെ മാവോയിസ്റ്റ് വിരുദ്ധ ഗ്രേഹൗണ്ട്സ് സേന സംഘവുമായി ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു.

യെല്ലണ്ടു-നർസാംപേട്ട് ഏരിയാ കമ്മിറ്റി കമാൻഡറും സിപിഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗവുമായ ഭദ്രു എന്ന കുർസം മംഗു (35), എഗോലപ്പു മല്ലയ്യ (43), മുസക്കി ദേവൽ (22), മുസക്കി ജമുന (23), ജയ് സിംഗ് (25), കിഷോർ (22), കാമേഷ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എകെ 47, ജി3, ഇൻസാസ് റൈഫിളുകളും മറ്റ് തോക്കുകളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു. മേഖലയിൽ മാവോയിസ്റ്റ് പുനരുജ്ജീവനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) ശബരി സ്ഥിരീകരിച്ചു.

TAGS: NATIONAL | MAOISTS
SUMMARY: 7 Maoists killed in encounter with security forces in Telangana’s Mulugu

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തൃശൂരില്‍ ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റില്‍

തൃശൂർ: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. പ്രതിയും...

സ്വർണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സ്വർണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് വെറും ഒരു രൂപ മാത്രമാണ്...

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നാളെ മുതല്‍...

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അറസ്റ്റില്‍

മലപ്പുറം: താനൂരില്‍ ട്രാന്‍സ് ജെന്‍ഡര്‍ വുമണ്‍ കമീല ആത്മഹത്യ ചെയ്ത സംഭവത്തില്‍...

കർഷകന്റെ വീട്ടിൽ പുലിയെത്തി; നായകൾ കുരച്ചതോടെ പിന്തിരിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ  പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു...

Topics

നമ്മ മെട്രോ മൂന്നാം ഘട്ടം; 11,137 മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 11,137 മരങ്ങൾ...

ബെംഗളൂരുവിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

ബെംഗളൂരുവിലെ 75 ജംക്ഷനുകളുടെ നവീകരണം തുടങ്ങി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള...

40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി; അന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം...

കൂടുതൽ നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം...

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ്...

ബെംഗളൂരുവിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ...

Related News

Popular Categories

You cannot copy content of this page