കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകനും നടനുമായ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍വച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വി.കെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതില്‍ വി.കെ പ്രകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണമെന്നും മൊഴി നല്‍കണമെന്നും ജാമ്യവ്യവസ്ഥയായി കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ മൂന്നു ദിവസമായി കൊല്ലം പള്ളിത്തോട്ടം പോലീസില്‍ വി.കെ പ്രകാശ് ഹാജരാകുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി നിർദേശപ്രകാരം ജാമ്യത്തില്‍ വിടുകയുമായിരുന്നു.
TAGS : SEXUAL ASSULT CASE | VK PRAKASH | ARREST
SUMMARY : Sexual assault case; Director VK Prakash was arrested
കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…
ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…
ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…
ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…
ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിന് തിരിച്ചടി. തനിക്ക്…