കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. വിദ്യാർഥിനിയെ ശല്യം ചെയ്ത സംഘത്തെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു അക്രമണം ഉണ്ടായത്
കോളജിനു സമീപത്തെ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വൈഷ്ണവ്. ആ സമയത്ത് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇത് വാക്തർക്കത്തിൽ കലാശിക്കുകയും ചെയ്തു..അതിനു പിന്നാലെയാണ് ബൈക്കിലെത്തിയവർ തിരിച്ച് പോയി വീണ്ടുമെത്തി വൈഷ്ണവിനെ ആക്രമിച്ചത്. രണ്ടുബൈക്കുകളിലായി എത്തിയ സംഘം പേനാകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്.
കൈക്കും കാലിനും കുത്തേറ്റ വൈഷ്ണവിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ ലഹരിമാഫിയ സംഘമെന്ന് പോലീസ് കണ്ടെത്തിയതായി വിവരം.
SUMMARY: SFI leader stabbed in Kannur