ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ് ജാമ്യം. സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉള്‍പ്പെടെയുള്ള നിർദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, വിചാരണ നടപടികളുമായി സഹകരിക്കണം എന്നീ വ്യവസ്ഥകളും കോടതി നിർദ്ദേശിച്ചു.
നേരത്തെ കേസിലെ നാല് പ്രതികള്‍ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മറ്റു ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതി തീരുമാനിക്കും. ജാമ്യം നല്‍കുന്നതിനെ സംസ്ഥാനസർക്കാർ എതിർത്തിരുന്നു. ഷാന്‍ വധക്കേസിലെ ആർഎസ്‌എസുകാരായ ഒമ്പത് പ്രതികള്‍ക്ക് സെഷന്‍സ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ആണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കേസില്‍ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി ദിനേഷ്, സ്റ്റാൻഡിംഗ് കൗണ്‍സല്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.
SUMMARY: Shan murder case; Supreme Court grants bail to four RSS accused