തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയവുമായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് പോകുക. കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചാണ് ഷിബു മരിച്ചത്.
ഷിബുവിൻ്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്ര പടലങ്ങള്‍, ചര്‍മ്മം എന്നിവയാണ് ദാനം ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ചര്‍മ്മം ദാനം ചെയ്യുന്നത്. നിലവില്‍ ചര്‍മ്മം, സ്കിൻ ബാങ്കില്‍ സൂക്ഷിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 വയസ്സുള്ള പെണ്‍കുട്ടിക്കാണ് ഹൃദയം മിടിക്കുക. ഡോക്ടർ ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തും.
SUMMARY: Shibu will give new life to five people through organ donation; Air ambulance with heart to Ernakulam














