കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍ ലഹരി ഉപയോഗിച്ചുവെന്ന് ആരോപിച്ച കേസില്‍ ഫോറൻസിക് പരിശോധനയില്‍ ലഹരി ഉപയോഗം തെളിയിക്കാനായില്ല. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചെന്നായിരുന്നു കേസ്.
ഡാൻസാഫ് പരിശോധനക്കിടെ ഷൈൻ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കേസ് നിലനില്‍ക്കുമോ എന്നതില്‍ പോലീസ് നിയമോപദേശം തേടും. പോലീസിനെ കണ്ട് പേടിച്ചോടിയതാണെന്നായിരുന്നു ഷൈന്‍റെ മൊഴി. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നേരത്തെ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററില്‍ ചികിത്സ തേടിയിരുന്നു ഷൈൻ. ഷൈൻ ലഹരിക്ക് അടിമയാണെന്ന് എക്സൈസ് പറഞ്ഞിരുന്നു. എക്സൈസിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായി ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്. ഷൈൻ ആവശ്യപ്പെട്ടിട്ടാണ് ഡീ അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയത്.
SUMMARY: Shine Tom Chacko gets relief; Forensic report released in drug case














