ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞെന്നും സ്ഥിരമായി തുടരാൻ തനിക്കുകഴിയില്ലെന്നും പുതിയ ആളുകൾക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര വര്‍ഷം മുമ്പ് ഉപ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ തന്നെ അധ്യക്ഷ പദവി ഒഴിയാന്‍ താന്‍ താത്പര്യമറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ശിവകുമാർ പാർട്ടിചുമതല ഒഴിയുന്നതെന്നാണ് വിലയിരുത്തൽ. മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള നീക്കങ്ങൾ നടക്കുമ്പോഴാണ് പാർട്ടിയുടെ തലപ്പത്തും മാറ്റത്തിനൊരുങ്ങുന്നത്. കഴിഞ്ഞദിവസമാണ് കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയത്. രണ്ടരവർഷത്തിനുശേഷം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന ധാരണയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
SUMMARY: Shivakumar says he will step down from KPCC presidency














