ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.
വെള്ളച്ചാട്ടം കാണാനെത്തിയ രമേശ് വിഡിയോയ്ക്കു പോസ് ചെയ്യുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. തുടർന്ന് പൊലീസ് സംഘങ്ങൾ നടത്തിയ തിരച്ചിലിൽ രമേശിന്റെ മൃതദേഹം കണ്ടെത്തി.
വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വൻ തിരക്ക് അനുഭവപ്പെടുന്ന അബ്ബി വെള്ളച്ചാട്ടത്തിൽ സമാനമായ അപകടം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ സുരക്ഷാ മുൻകരുതലുകൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Youth drowns after slipping in to water at Abbi falls.