ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ നിന്നും എറണാകുളത്തേക്ക് നാളെ സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. തെക്കന്‍ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്കും ട്രെയിന്‍ സഹായകരമാകും.

യെലഹങ്ക-എറണാകുളം ജങ്ക്ഷൻ സ്പെഷ്യല്‍ ട്രെയിന്‍ (06148) തിങ്കളാഴ്ച രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. കെആർ പുരം (രാവിലെ 10.23), വൈറ്റ് ഫീൽഡ്(10.38), ബെംഗാരപ്പേട്ട്(11.15) പാലക്കാട് (വൈകീട്ട് 6.25), തൃശ്ശൂർ(7.42), ആലുവ(8.30) എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

എറണാകുളം ജങ്ക്ഷൻ-യെലഹങ്ക (06147) : എറണാകുളത്തു നിന്നും ഞായറാഴ്ച വൈകീട്ട് 4.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30-ന് യെലഹങ്കയിൽ എത്തും.

രണ്ട് സെക്കൻഡ് എ.സി, മൂന്നു തേര്‍ഡ് എ.സി, 7 തേര്‍ഡ് എക്കണോമി എ.സി, 4 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.
SUMMARY: Special train from Bengaluru to Ernakulam tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും  

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ 127-ലേറെ പ്രദേശങ്ങളിൽ...

അറിവും ആഘോഷവുമായി മലയാളം മിഷൻ പഠനോത്സവം; പരീക്ഷയെഴുതി 355 വിദ്യാർഥികൾ

ബെംഗളൂരു: പരീക്ഷാപ്പേടിയും മാനസികസമ്മർദവുമില്ലാതെ, ആടിയും പാടിയും കളിചിരികളോടെ മലയാളം മിഷൻ കർണാടക...

Related Articles

Popular Categories