വയനാട്: ജില്ലയിലെ ജനവാസമേഖലയില്‍ ഭീതി വിതച്ചിരുന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് മയക്കുവെടി വെച്ചു. രാവിലെ താത്തൂർ വനമേഖലയില്‍ വെച്ചാണ് ദൗത്യസംഘം ആനയെ വിജയകരമായി കീഴ്പ്പെടുത്തിയത്. വടക്കനാട്-വള്ളുവാടി മേഖലകളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയും ഒരു മാസം മുമ്പ് വടക്കനാട് വെച്ച് ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത ആനയാണിത്.
ആനയെ പിടികൂടാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതിനെത്തുടർന്ന് കഴിഞ്ഞ 12 ദിവസമായി പ്രത്യേക ദൗത്യസംഘം വനത്തിനുള്ളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു. പലതവണ ആനയെ കണ്ടെത്തിയെങ്കിലും ദൗത്യസംഘത്തെ കാണുന്നതോടെ ആന കാട്ടിനുള്ളിലേക്ക് ഓടിമറയുന്നത് പിടികൂടുന്നതിന് തടസ്സമായിരുന്നു.
നിലവില്‍ മയക്കുവെടിയേറ്റ ആനയെ വനത്തിന് പുറത്തെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മുട്ടിക്കൊമ്പനെ ലോറിയിലേക്ക് കയറ്റുന്നതിനായി കുങ്കിയാനകളെ സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ആനയെ എവിടേക്ക് മാറ്റണം എന്നത് സംബന്ധിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഉടൻ തീരുമാനമെടുക്കും.
SUMMARY: The task force shot dead the Muttikomban who spread terror in Wayanad
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…