അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ, മറ്റ് രണ്ട് പേർ എന്നിവരുൾപ്പെടെ ആറ് പേർ മരിച്ചതായി പഞ്ച്മഹൽ കളക്ടർ സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടം നടന്നതെന്ന് കളക്ടർ പറഞ്ഞു. റോപ് വേയെ വലിച്ച് കൊണ്ടു പോകുന്ന വടം തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Panchmahal, Gujarat: A ropeway used to transport construction materials to a temple on Pavagadh Hill collapsed. Six people, including two lift operators, were killed, and four others were injured. The accident occurred while lifting construction materials to the hilltop. More… pic.twitter.com/h7NIiRiTUj
— IANS (@ians_india) September 6, 2025
സംഭവം നടന്നയുടൻ ലോക്കൽ പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
SUMMARY: Six dead in Gujarat ropeway collapse