തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ് മരിച്ചത്. കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഷൈലജയും നാലുവയസുകാരന്‍ മകന്‍ അക്ഷയിയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രദീപ് രണ്ടാഴച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ആരെയും പുറത്തു കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മക്കള്‍ക്ക് വിഷം കൊടുത്തതിനുശേഷം അമ്മയും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. അണിമയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
SUMMARY: Six-year-old girl dies in mass suicide attempt in Chelakkara













