ബെംഗളൂരു: ബെംഗളൂരുവിൽ അതിവേഗ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ഹൈപ്പർലോക്കൽ ഡ്രോൺ ഡെലിവറി ശൃംഖലയായ സ്കൈ എയർ. അൾട്രാ ഫാസ്റ്റ് സർവീസ് ആണ് നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗുരുഗ്രാമിന് ശേഷം അഡ്വാൻസ്ഡ് ഡ്രോൺ ലോജിസ്റ്റിക്സ് സേവനങ്ങൾ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു മാറി. കോണനകുണ്ടെ, കനകപുര റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡ്രോൺ ഡെലിവറി ലഭിക്കുക.
ഓർഡർ ചെയ്ത് ഏഴു മിനുട്ടിനുള്ളിൽ സാധനങ്ങൾ വീടുകളിൽ എത്തും. ബ്ലൂഡാർട്ട്, ഡിടിഡിസി, ഷിപ്പ്രോക്കറ്റ്, ഇകോം എക്സ്പ്രസ് എന്നിവ തങ്ങളുടെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നുവെന്ന് സ്കൈ എയർ വക്താക്കൾ പറഞ്ഞു. നിലവിൽ, ഇ-കൊമേഴ്‌സ്, ക്വിക്ക്-കൊമേഴ്‌സ് എന്നിവയ്‌ക്കായുള്ള ഷിപ്പ്‌മെന്റുകൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഉടൻ തന്നെ ഭക്ഷണ വിതരണം ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് സ്കൈ എയർ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അങ്കിത് കുമാർ പറഞ്ഞു.
ഉയർന്ന ശേഷിയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്കൈ എയറിന്റെ മുൻനിര ഡെലിവറി ഡ്രോണായ സ്കൈ ഷിപ്പ് വൺ ആണ് സേവനം നൽകുന്നത്. ഡ്രോണിന് ഒരു യാത്രയ്ക്ക് 10 കിലോഗ്രാം വരെ വഹിക്കാൻ കഴിയും. ഭൂനിരപ്പിൽ നിന്ന് 120 മീറ്റർ ഉയരത്തിലാണ് ഇവ സഞ്ചരിക്കുക.
TAGS: DRONE | BENGALURU
SUMMARY: Skye Air introduces 7-minute drone delivery service in Bengaluru
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…