Categories: KARNATAKATOP NEWS

സൗമ്യാ റെഡ്ഡി കർണാടക മഹിളാ കോൺഗ്രസ് പ്രസിഡന്റ്

ബെംഗളൂരു : മുൻ എം.എൽ.എ.യും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമായ സൗമ്യാ റെഡ്ഡിയെ കർണാടക മഹിളാ കോൺഗ്രസ് പ്രസിഡന്റായി എ.ഐ.സി.സി. നിയമിച്ചു. 2018 നവംബർ മുതൽ പ്രസിഡന്റായിരുന്ന പുഷ്പാ അമർനാഥ് സ്ഥാനമൊഴിയുന്നതിനാലാണ് സൗമ്യാ റെഡ്ഡിയെ നിയമിച്ചത്. സൗമ്യാ റെഡ്ഡിയെ അധ്യക്ഷയായി നിയമിക്കുക വഴി അടുത്ത്  നടക്കാനിരിക്കുന്ന ബിബിഎംപി തിരഞ്ഞെടുപ്പില്‍ ബെംഗളൂരുവിലെ വോട്ടർമാരിൽ പകുതിയോളം വരുന്ന സ്ത്രീ വോട്ടർമാരുടെ പിന്തുണ അനുകൂലമാക്കാം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.

ആർവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിഇ (കെമിക്കൽ എഞ്ചിനീയറിംഗ്) ബിരുദപഠനത്തിന് ശേഷം ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംഎസ് (എൻവയോൺമെൻ്റൽ ടെക്നോളജി) പഠനം  പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയനഗർ മണ്ഡലത്തില്‍ നിന്നും, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
<BR>
TAGS : CONGRESS | SOUMYA REDDY
SUMMARY : Soumya Reddy is the president of the Karnataka Mahila Congress

Savre Digital

Recent Posts

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

9 minutes ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

56 minutes ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

2 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

2 hours ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

2 hours ago

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…

2 hours ago