ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ് നടത്തുക.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ( 06571): ഡിസംബർ 20-ന് വൈകീട്ട് മൂന്നിന് പുറപ്പെടും. പിറ്റേന്നുരാവിലെ 6.30-ന് തിരുവനന്തപുരത്തെത്തിച്ചേരും.
തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ (06572): 21-ന് രാവിലെ 9.30-ന് പുറപ്പെടും.
പിറ്റേന്ന് പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തിച്ചേരും.
സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.
SUMMARY: Special train from Bengaluru to Thiruvananthapuram














