LATEST NEWS

കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനുകള്‍ മാർച്ച് അവസാനം വരെ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിവിധ വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനുകള്‍ മാർച്ച് അവസാനം വരെ നീട്ടി റെയില്‍വേ.
ഹുബ്ബള്ളി–കൊല്ലം, എസ്എംടിവി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസുകളാണ് മാർച്ച് അവസാനം വരെ നീട്ടിയത്. ഫെബ്രുവരി അവസാനം വരെയായിരുന്നു നേരത്തെ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്.
സര്‍വീസ് നീട്ടിയ ട്രെയിനുകള്‍
⬛ ഹുബ്ബള്ളി-കൊല്ലം പ്രതിവാര സ്പെഷ്യല്‍ (ബെംഗളൂരു വഴി- ട്രെയിന്‍ നമ്പര്‍ -07313, ബുധനാഴ്ചകളിൽ സര്‍വീസ്) മാർച്ച് 1 മുതൽ 29 വരെയും കൊല്ലം-ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ (ട്രെയിന്‍ നമ്പര്‍-07314, തിങ്കളാഴ്‌ചകളിൽ സര്‍വീസ്) 2 മുതൽ 30 വരെയും സർവീസ് നടത്തും.
⬛എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍- 06523, തിങ്കളാഴ്ചകളിൽ സര്‍വീസ്) 2 മുതൽ 30 വരെയും തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (ട്രെയിന്‍ നമ്പര്‍-06524, ഞായറാഴ്ചകളിൽ സര്‍വീസ്) 3 മുതൽ 31 വരെയും സർവീസ് നടത്തും.⬛എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍-06547, ബുധനാഴ്‌ചകളിൽ സര്‍വീസ്) 4 മുതൽ 25 വരെയും തിരു വനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (ട്രെയിന്‍ നമ്പര്‍-06548, വ്യാഴാഴ്ചകളിൽ സര്‍വീസ്) 5 മുതൽ 26 വരെയും സർവീസ് നടത്തും.
SUMMARY: Special trains to Kerala extended till end of March
NEWS DESK

Recent Posts

ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…

5 minutes ago

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

39 minutes ago

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

2 hours ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

3 hours ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

4 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

5 hours ago