ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എം എസ് രാമയ്യാ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സില്‍വാപുര സേക്രട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ വച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പൊതു രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, അസ്ഥിരോഗം, നേത്രരോഗം, ചെവി- മൂക്ക് – തൊണ്ട രോഗങ്ങള്‍, ദന്തരോഗങ്ങള്‍, ഹൃദ് രോഗം, ശിശു രോഗം തുടങ്ങിയവയില്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ സൗജന്യമായി നല്‍കി. അര്‍ബുദ രോഗ നിര്‍ണ്ണയം, രക്ത സമ്മര്‍ദ്ദ പരിശോധന, പ്രമേഹ നിര്‍ണ്ണയം തുടങ്ങിയവയ്ക്ക് പ്രത്യേകം വിഭാഗം പ്രവര്‍ത്തിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത, തുടര്‍ ചികിത്സ ആവശ്യമായി വന്ന രോഗികള്‍ക്ക് എം എസ് രാമയ്യാ ഹോസ്പിറ്റലില്‍ ചികിത്സകള്‍ക്കും മരുന്നിനും ഗണ്യമായ ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സമാജം വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാന്‍ സെക്രട്ടറി അജിത് കുമാര്‍ നായര്‍, ജോ. സെക്രട്ടറിമാരായ മുരളി സിപി, വിശ്വനാഥന്‍ പിള്ള വൈദ്യസഹായ നിധി കമ്മിറ്റി ചെയര്‍മാന്‍ രവികുമാര്‍ , കണ്‍വീനര്‍ ഏഡന്‍സ് എം ജെ, അശോകന്‍ കെ പി, അശോക് കുമാര്‍, രാജേഷ് കൃഷണന്‍, ശശി കെ, വിശ്വംബരന്‍ കെ, ഗോപകുമാര്‍ എം, സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പില്‍ 200 ല്‍ പരം രോഗികള്‍ പരിശോധനയ്ക്ക് എത്തിയിരുന്നു.
SUMMARY: Kerala Samajam Bengaluru North West Free Medical Camp
















