കണ്ണൂർ: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയില്‍ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും സ്റ്റീല്‍ ബോംബ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം കൂത്തുപറമ്ബില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
കിണറ്റിന്റവിട ആമ്പിലാട് റോഡില്‍ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Steel bombs found again in Kannur